• Breaking News

    പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണെന്ന് സോണിയാ ഗാന്ധി

    Sonia Gandhi says citizenship amendment is religious based,www.thekeralatimes.com

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിയമം വിവേചനപരമാണെന്നും ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
    ദേശസ്‌നേഹവും മതേതരത്വവും സഹിഷ്ണുതയുമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നിയമത്തിന്‍റെ ലക്ഷ്യം എന്തെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിന് വേണ്ടിയുള്ളതാണ് അത് -സോണിയാ ഗാന്ധി പറഞ്ഞു.
    രാജ്യത്തെങ്ങും നടക്കുന്ന പ്രതിഷേധ സമരങ്ങളെ കുറിച്ചും സോണിയാ ഗാന്ധി സംസാരിച്ചു. രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ചെറുപ്പക്കാരും സ്ത്രീകളും പ്രത്യേകിച്ച്‌ വിദ്യാര്‍ഥികളും നിയമം നടപ്പാക്കിയാലുണ്ടാകുന്ന ഗുരുതര പ്രത്യാഘാതത്തെ കുറിച്ച്‌ മനസ്സിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.