എ.എസ്.ഐയെ വെടിവെച്ചു കൊന്ന സംഭവം: തീവ്രവാദ ഗ്രൂപ്പുകളെ പിടികൂടിയതിന്റെ പ്രതികാരമാകാമെന്ന് തമിഴ്നാട് പൊലീസ്
ഒരു സ്വകാര്യ കേരള – തമിഴ്‍നാട് അതിർത്തിയിലെ കളിയിക്കാവിളയിൽ എസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയത് തീവ്രവാദ ഗ്രൂപ്പുകളെ പിടികൂടിയതിന്റെ പ്രതികാരമാകാമെന്ന് തമിഴ്നാട് പൊലീസ്. കഴിഞ്ഞ ആഴ്ചയാണ് തീവ്രവാദ സംഘത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജജിതമാക്കി. തമിഴ്നാട് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്ന സംഘത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.
ഈ കേസ് എന്‍.ഐ.എക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാകാം സ്പെഷ്യല്‍ എസ്.ഐ വില്‍സണെ വെടിവെച്ച് കൊന്നതിന് പിന്നിലെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം. പൊലീസിന് താക്കീതെന്ന നിലയിലാകാം കൊലപാതകമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംശയിക്കുന്നവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് കേരള പൊലീസിന് തമിഴ്നാട് സംഘം കൈമാറുകയും ചെയ്തു. കേരള അതിര്‍ത്തിയിലും തമിഴ്നാട്ടിലും വ്യാപക തിരച്ചിലാണ് പ്രതികള്‍ക്കായി നടക്കുന്നത്. ഇന്നലെ ഇരുപതിലധികം പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംശയിക്കപ്പെടുന്ന ഷമീം, തൌഫീക് എന്നിവരുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു.
ഇവര്‍ക്ക് വര്‍ഷങ്ങളായി തീവ്രവാദ ഗ്രുപ്പൂകളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തീവ്രവാദബന്ധം സംബന്ധിച്ച് ഐബി സൂക്ഷിക്കുന്ന പട്ടി തമിഴ്നാട് പൊലീസിന് കൈമാറുകയും ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം തീവ്രസ്വഭാവമുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് പുതിയ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

