ഇന്റർനാഷണൽ അമേരിക്കൻ കൗൺസിൽ ഫോർ റിസർച്ചിന്റെ ഫാകൽറ്റി അവാർഡ് മലയാളി ആയ അനീഷ് ചന്ദ്രന്
ഇന്റർനാഷ്ണൽ അമേരിക്കൻ കൗൺസിൽ ഫോർ റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 'ഇന്റർനാഷ്ണൽ ബെസ്റ്റ് ടീച്ചർ ഫാകൽറ്റി അവാർഡ്' നേടിയ ദുബായ് അൽ സാദിഖ് ഇസ്ലാമിക്ക് ഇംഗ്ലീഷ് സ്കൂളിലെ കായിക വിഭാഗം മേധാവിയും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുമായ അനീഷ് ചന്ദ്രൻ അർഹനായി. തമിഴ്നാട് പെരമ്പലൂർ ഡി.എസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിദേശകാര്യ സെക്രട്ടറി ഡോ. നെഹ് ശ്രീവാസ്തവ, ഡോ. കെ.എം. മുഹമ്മദ് മിശ്ര, ഡോ. രഘുനാഥ് പാറയ്ക്കൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

