• Breaking News

    സമൂഹം ഭയത്തിലാണ് ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ മാസിക

    The community is scared; Leading magazine criticizes the Prime Minister,www.thekeralatimes.com


    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും ബി.ജെ.പിയ്‌ക്കെതിരെയും രൂക്ഷവിമർശനവുമായി ദ ഇക്കണോമിസ്‌റ്റ്‌ മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ ബിജെപി സർക്കാർ തകർക്കുകയാണെന്നാണ് “ഇന്റോളറന്റ്‌ ഇന്ത്യ” എന്ന പേരിലുള്ള കവർ സ്റ്റോറിയിൽ ആരോപിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്ത്‌ വിഭാഗീയത സൃഷ്‌ടിക്കുന്നുവെന്നും രാജ്യത്തെ ഹിന്ദുരാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നതായി 20 കോടിയോളം വരുന്ന മുസ്ലീം ജനത ഭയക്കുന്നുവെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നേട്ടങ്ങള്‍ കൊയ്യുന്നുവെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.