• Breaking News

    'വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ രാജ്യംവിട്ടു പോകൂ'; എച്ച്.ഡി കുമാരസ്വാമിയോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ച് ബി.ജെ.പി മന്ത്രി

    'If you want to play vote bank politics, leave the country' BJP minister shouts to HD Kumaraswamy to go to Pakistan,www.thekeralatimes.com


    ബെംഗളൂരു: ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിക്കെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു. കുമാര സ്വാമി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും പാകിസ്താനിലേക്ക് പോകണമെന്നുമാണ് ശ്രീരാമുലു പറഞ്ഞത്.

    ” പാകിസ്താനോട് അത്രമാത്രം സ്‌നേഹമാണെങ്കില്‍ അദ്ദേഹം പാകിസ്താനിലേക്ക് പോകുന്നതാണ് നല്ലത്. എന്തിനാണ് അദ്ദേഹം ഇന്ത്യയില്‍ ജീവിക്കുന്നത്?

    ഇങ്ങനെ ഇരട്ട രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. അദ്ദേഹത്തിന് പാകിസ്താനോടും ഇന്ത്യയോടും നീതിപുലര്‍ത്തണം”, ശ്രീരാമുലു പറഞ്ഞു.

    കുമാരസ്വാമി ഇരട്ടനയം സ്വീകരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ശ്രീരാമുലു കുമാരിസ്വാമി മുന്‍പ്രധാനമന്ത്രിയുടെ മകനും കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ആയിരുന്നെന്ന കാര്യം മറക്കരുതെന്നും പറഞ്ഞു.

    ” വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഞാന്‍ നിങ്ങളോട് രാജ്യംവിട്ടു പോകാന്‍ നിര്‍ദ്ദേശിക്കുന്നു”, ശ്രീരാമുലു പറഞ്ഞു.