• Breaking News

    പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോഴേക്കും യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ചു; പിന്നീട് സംഭവിച്ചത്

    When they reached the center of the bridge, one of the passengers pulled the chain; Then it happened,www.thekeralatimes.com


    കോട്ടയം: പാലത്തിന് മധ്യഭാഗത്ത് എത്തിയപ്പോഴേക്കും നിമിഷം യാത്രക്കാരിലാരോ ഒരാള്‍ ചങ്ങല വലിച്ചതോടെ കേരള എക്സ്പ്രസ് കുടുങ്ങി കിടന്നത് അര മണിക്കൂറോളം. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസാണ് പാലത്തിന് നടുക്ക് അരമണിക്കൂര്‍ കുടുങ്ങിക്കിടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നീലിമംഗലം പാലത്തില്‍ എത്തിയപ്പോഴാണ് സംഭവം. പാലത്തില്‍ കാല്‍നടക്കാര്‍ക്കുള്ള നടപ്പാത ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് എഞ്ചിനില്‍ നിന്നിറങ്ങി ട്രെയ്നിന്റെ മധ്യഭാഗത്തേക്ക് ചെന്ന് പരിശോധന നടത്താന്‍ ലോക്കോ പൈലറ്റിന് സാധിച്ചില്ല. പിന്നാലെ ട്രെയിനിന്റെ പിന്നില്‍ നിന്ന് ഗാര്‍ഡ് എത്തി പരിശോധന നടത്തിയപ്പോഴാണ് ചങ്ങല വലിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് യാത്ര പുനരാരംഭിക്കുകയായിരുന്നു.