• Breaking News

    ഒരു കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം എന്നെ തേടി വരുന്നതെല്ലാം അത്തരം വേഷങ്ങള്‍: ആന്‍ഡ്രിയ ജെര്‍മിയ

    All that comes to me after acting in a bedroom scene is such roles: Andrea Germia,www.thekeralatimes.com

    അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരയായി മാറിയ നടിയാണ് ആന്‍ഡ്രിയ ജെറമിയ. ഗായികയായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ ആന്‍ഡ്രിയ ശ്രദ്ധേയയായി. എന്നാല്‍ ഒരു കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് പിന്നീട് തനിക്ക് ലഭിക്കുന്നതെല്ലാം അത്തരം റോളുകളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആന്‍ഡ്രിയ. വട ചെന്നൈയിലെ ഇഴുകിചേര്‍ന്നുള്ള രംഗത്തിനു ശേഷമാണ് ഇതെന്ന് ആന്‍ഡ്രിയ പറഞ്ഞു.

    വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ അമീറിനൊപ്പമാണ് ആന്‍ഡ്രിയ കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്. ഈ സിനിമയ്ക്ക് ശേഷം താന്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടു എന്ന് ആന്‍ഡ്രിയ പറയുന്നു. ‘ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകന്മാരാണ് എന്നെ സമീപിക്കുന്നത്. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തു. വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള്‍ ചെയ്യില്ല.’ ഒരു അഭിമുഖത്തില്‍ ആന്‍ഡ്രിയ വ്യക്തമാക്കി.

    സഹതാരവുമായി ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ഇപ്പോള്‍ കാത്തിരിക്കുന്നതെന്നും ആന്‍ഡ്രിയ പറയുന്നു. മികച്ച കഥാപാത്രം ലഭിക്കുകയാണെങ്കില്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്നും ആന്‍ഡ്രിയ സൂചിപ്പിച്ചു.