ദേശ പ്രതിജ്ഞയെ അവഹേളിച്ച് പോസ്റ്റർ; എസ് എഫ് ഐക്കാർക്ക് എതിരെ കേസ്
മലമ്പുഴ: ദേശ പ്രതിജ്ഞയിലെ വാക്കുകൾ മാറ്റിയെഴുതി രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ എസ് എഫ് ഐക്കാർക്ക് എതിരെ കേസ്. മലമ്പുഴ ഗവ.ഐ ടി ഐയിലെ നൂറോളം എസ് എഫ് ഐ വിദ്യാർത്ഥികൾക്കെതിരെയാണ് കേസ് രെജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് നിരീക്ഷിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 153 ആം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെയും കേസെടുത്തു.
അതേസമയം, കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് കേരള ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തി. സമരങ്ങള്‍ മൂലം കലാലയങ്ങള്‍ പ്രവര്‍ത്തനം തടസ്സപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സമരങ്ങളും ഖരാവോ പഠിപ്പുമുടക്ക്, മാര്‍ച്ച്, ധര്‍ണ തുടങ്ങിയവയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്.
കലാലയങ്ങള്‍ പഠിക്കാനുള്ളതാണ് സമരത്തിനുള്ളതല്ല എന്നാണ് ഹൈക്കോടതി വിഷയം ചൂണ്ടിക്കാണിച്ച് പറഞ്ഞത്. സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതികരിക്കാനുള്ള അവകാശം ഭരണഘടന തന്നെ തരുന്നതാണെന്നും കോടതി പ്രത്യേക ലക്ഷ്യം വെച്ചാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി സാനു പ്രതികരിച്ചു.

