• Breaking News

    ഡല്‍ഹിയിലെ കലാപത്തിന് വഴിവെച്ചതിനു പിന്നിലുള്ള കാരണം ശ്രീ നാരായണ ഗുരു ദേവന്റെ സന്ദേശം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളാത്തത് : കേരളം ഒഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നവോത്ഥാനമൂല്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര നടക്കുന്നില്ല

    The reason behind the riots in Delhi is that the central government does not convey the message of Sri Narayana Guru Devan: Renaissance conservation efforts are not taking place in states other than Kerala,www.thekeralatimes.com

    തിരുവനന്തപുരം: ഡല്‍ഹിയിലെ കലാപത്തിന് വഴിവെച്ചതിനു പിന്നിലുള്ള കാരണം ശ്രീ നാരായണ ഗുരു ദേവന്റെ സന്ദേശം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളാത്തതാണെന്ന്
    എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗുരുദേവ ദര്‍ശനം ഇന്ത്യ മുഴുവന്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഡല്‍ഹിയിലെ കലാപം സംഭവിക്കുമായിരുന്നില്ല. ഒരമ്മയുടെ ഉദരത്തില്‍ നിന്ന് ജനിച്ചത് പോലെ നമ്മള്‍ കഴിയണമെന്നാണ് ഗുരുദേവന്‍ പറഞ്ഞ്. ആ ചിന്ത എല്ലാവര്‍ക്കും വേണമെന്ന സന്ദേശം പ്രചരിപ്പിക്കണമെന്ന തിരിച്ചറിവ് ഇന്ത്യ ഭരിക്കുന്നവര്‍ക്കുണ്ടാവണം. അത് തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകരുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ നവോത്ഥാനമൂല്യ സംരക്ഷണസമിതി രൂപീകരിച്ചത്.

    നവോത്ഥാനമൂല്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വേഗത്തില്‍ മുന്നേറുന്നില്ലെങ്കിലും തുടരുന്നത് സന്തോഷകരമാണ്.ചാതുര്‍വര്‍ണ്യത്തിന്റെ കാലത്ത് വഴി നടക്കാനും പൂജിക്കാനും പഠിക്കാനും പഠിപ്പിക്കാനും പിന്നാക്ക പട്ടികജാതി വിഭാഗങ്ങള്‍ക്ക് സൗകര്യം ലഭിച്ചത് നേരാംവഴി കാട്ടാന്‍ ഗുരുദേവന്‍ അവതരിച്ചതിനാലാണ്.ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലാണ് ഇപ്പോഴും ചാതുര്‍വര്‍ണ്യം ഏറ്റവുമധികം തുടരുന്നത്. ആരു ഭരിച്ചാലും അതിന് മാറ്റമുണ്ടാകുന്നില്ല.