• Breaking News

    ഡല്‍ഹി കലാപം രാജ്യത്തിന് അപമാനകരമെന്ന് മന്‍മോഹന്‍ സിങ്

    Manmohan Singh condemns Delhi riots,www.thekeralatimes.com

    ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നതും രാജ്യത്തിന് അപമാനകരവുമാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘത്തിനൊപ്പം രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ‘സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റതും. അതിനാല്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രാജധര്‍മം പാലിക്കുന്നതിന് രാഷ്ട്രപതി ഇടപെടണം’,അദ്ദേഹം പറഞ്ഞു.

    കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട അമിത് ഷാ രാജിവെക്കണമെന്നും അക്രമസംഭവങ്ങള്‍ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു.