• Breaking News

    വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ കമന്റിട്ടു; പൊലീസുകാരനെ സ്ഥലംമാറ്റി

    Facebook commenting on "communal hatred" The policeman was evacuated,www.thekeralatimes.com

    വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ കമന്റിട്ടുവെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടിയെടുത്തു. എ.ആര്‍. നഗര്‍ കൊളപ്പുറം സ്വദേശിയും തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും തിരൂര്‍ സി.ഐയുടെ താത്കാലിക ഡ്രൈവറുമായ രജീഷിനെതിരേയാണ് നടപടിയെടുത്തത്

    മലപ്പുറം എ.ആര്‍. ക്യാമ്പിലേക്ക് രജീഷിനെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍കരീം ഉത്തരവിറക്കി. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിടുണ്ട്.തിരൂര്‍ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ സി.ഐ. ഫര്‍ഷാദ് അന്വേഷണം നടത്തി എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. റിപ്പോര്‍ട്ട് നല്‍കിയാല്‍ തുടര്‍നടപടിയുണ്ടാകും.

    കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍സെക്രട്ടറിയും സി.പി.എം. എ.ആര്‍. നഗര്‍ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നടപടി ആവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കിയിരുന്നു.