ദേവനന്ദയെ കണ്ടെത്താൻ പ്രത്യേക സംഘം; വാഹന പരിശോധന കർശനമാക്കി
കൊല്ലം പള്ളിമൺ ഇളവൂരിൽ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ കാണാതായത് അന്വേഷിക്കാൻ പ്രത്യേക സംഘം. ചാത്തന്നൂർ എ.സി.പിക്കാണ് ചുമതല. സൈബർ, ശാസ്ത്ര വിദഗ്ധരേയും സംഘത്തിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്കും സന്ദേശം കൈമാറി. വാഹന പരിശോധന കർശനമാക്കി. ബസ് സ്റ്റാൻഡുകളിലും റയിൽവേ സ്റ്റേഷനുകളിലും തിരച്ചിൽ ഊർജിതമാക്കി.
പ്രദീപ് - ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെയാണ് കാണാതായത്. കുട്ടിയുടെ വീടിന് അടുത്തുള്ള ഇത്തിക്കരയാറ്റിൽ ഫയർ ഫോഴ്സ് പൊതിനൊന്ന് മണിക്കുറുകളോളം തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. രാവിലെ തുണി കഴുകാൻ പോയ അമ്മ പതിനൊന്ന് മണിയോടെ മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. അടച്ചിട്ടിരുന്ന മുൻ ഭാഗത്തെ കതക് പകുതി തുറന്നു കെടക്കുകയായിരുന്നുമെന്നും അമ്മ പൊലീസിന് മൊഴി നൽകി.
ദേവനന്ദയെ വീടിന്റെ സ്വീകരണമുറിയിൽ ഇരുത്തിയിട്ടാണ് അമ്മ ധന്യ തുണി അലക്കാൻ പോയത്. ഇടക്ക് അമ്മയുടെ അടുത്ത് എത്തിയ കുട്ടിയെ അമ്മ തിരിച്ചു അയക്കുകയും ചെയ്തു. തുണി അലക്കിയ ശേഷം പതിനൊന്ന് മണിയോടെ ധന്യ മടങ്ങി എത്തിയപ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നില്ല. അടച്ചിട്ടിരുന്ന മുൻ ഭാഗത്തെ കതക് പകുതി തുറന്നു കടക്കുകയായിരുന്നുമെന്നും അമ്മ പൊലീസിന് മൊഴി നൽകി.
അടുത്തുള്ള ഇത്തിക്കരയാറ്റിൽ ഫയർ ഫോഴ്സ് മണിക്കുറുകളോളം തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും അസ്വഭാവികമായ ഒന്നും കണ്ടെത്താനായില്ല. കണ്ണനെല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ദേവനന്ദയെ കാണാതാകുമ്പോൾ അമ്മ ധന്യയും ഇളയ കൈക്കുഞ്ഞും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. അച്ഛൻ പ്രദീപ് വിദേശത്താണ്.

