• Breaking News

    തിരുവനന്തപുരത്ത് നിന്ന് ഇന്നലെ ഉച്ചമുതൽ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

    Missing student from Thiruvananthapuram,www.thekeralatimes.com

    തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. പൂന്തുറ സ്വദേശി മുസ്തഫയെ ഇന്നലെ ഉച്ച മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങുകയായിരുന്നു. സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുസ്തഫ. ചിറയന്‍ കീഴിലെ ബന്ധു വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അതേസമയം കൊല്ലത്ത് വീട്ടില്‍ കളിച്ചുകൊണ്ടിരുന്നപ്പോൾ കാണാതായ ദേവനന്ദ എന്ന കുട്ടിയെക്കുറിച്ച്‌ ഒരു സൂചന പോലും ലഭിച്ചിട്ടില്ല.

    പൊലീസും നാട്ടുകാരും കേരളം ഒന്നടങ്കം ദേവനന്ദയെ തിരയുകയാണ്. വീടിന് സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. വാഹന പരിശോധന ഊര്‍ജിതമാക്കി ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേ സ്റ്റേഷനുകളിലും തിരച്ചില്‍ കര്‍ശനമാക്കിയിട്ടുണ്ട്.വീടിന് സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും കാര്യമായ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. പൊലീസ് നായ മണം പിടിച്ച്‌ പുഴ കടന്നു പോവുകയും അവിടെയുള്ള വള്ളക്കടവിലേക്കും എത്തിയിരുന്നു.

    അവിടെ നിന്ന് തിരിച്ച്‌ പൊലീസ് നായ കുട്ടിയുടെ വീട്ടിലേക്കും മടങ്ങിയെത്തി. നാട്ടുകാരുടെ വലിയ കൂട്ടമാണ് കുട്ടിയെ തിരക്കി രാത്രിയിലും സജീവമാകുന്നത്. റോഡ് നിറയെ അവളുടെ വിവരങ്ങള്‍ തിരഞ്ഞ് ജനം കൂടുകയാണ്. പ്രാര്‍ഥനയോടെ പൊലീസിനൊപ്പം കുട്ടിയെ തേടി നാട്ടുകാരും രംഗത്തുണ്ട്. രാത്രി ആയതോടെ പുഴയിലുള്ള തിരച്ചില്‍ അവസാനിപ്പിച്ചിട്ടുണ്ട്.