• Breaking News

    വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കത്തികാട്ടി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു

    Man arrested for molesting minor girl in Wayanad,www.thekeralatimes.com

    വയനാട്: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കത്തികാട്ടി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ബത്തേരിയില്‍ ആണ് സംഭവം. കുട്ടിയുടെ അടുത്ത ബന്ധുവിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവാണ് പ്രതി.

    വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി വാ മൂടിക്കെട്ടിയായിരുന്നു പെണ്‍കുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയത്. ശബ്ദം പുറത്തു വരാതിരിക്കാന്‍ കുട്ടിയുടെ വായില്‍ തുണി തിരുകിയിരുന്നു. ഫെബ്രുവരി 24നാണ് കേസിനാസ്പദമായ നടക്കുന്നത്.

    കുട്ടിയെ കോളനിയില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കാട്ടില്‍ നിന്നും പീഡിപ്പിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു. പീഡനത്തിനിരയായ പതിനാലുകാരി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.