നിലമ്പൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി
നിലമ്പൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. നിലമ്പൂർ അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ ഷഹീൻ എന്ന കുട്ടിയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഷഹീൻ രാവിലെ സ്‌കൂളിൽ പോയിരുന്നു. പിന്നീട് മടങ്ങി വരാതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. രക്ഷിതാവിന്റെ പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് കുഞ്ഞിനെ കാണാതായ സന്ദേശം കൈമാറിയിട്ടുണ്ട്.

