ഏഷ്യാ കപ്പ്; ഗാംഗുലിക്കെതിരെ പാക് ക്രിക്കറ്റ് ബോർഡ്
ഇസ്ലാമാബാദ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ദുബായിൽ നടക്കുമെന്നു പറഞ്ഞ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ നിലപാടിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ എഹ്സാൻ മാനി രംഗത്ത്. ഏഷ്യയിലെ എല്ലാ രാജ്യങ്ങളുടെയും താൽപര്യം പരിഗണിച്ചു മാത്രമായിരിക്കും വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏഷ്യ കപ്പിന് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നില്ലെങ്കിൽ ദുബായ് മാത്രമല്ല പകരം വേദിയായുള്ളതെന്നും എഹ്സാൻ മാനി പറയുകയുണ്ടായി.
സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കേണ്ടത്. ഇപ്പോൾ ഫെബ്രുവരി ആയതേ ഉള്ളൂ. കൊറോണ വൈറസ് ഭീഷണിയും നിലനിൽക്കുന്നുണ്ട്. അസോസ്യേറ്റ് അംഗങ്ങൾക്കു നേട്ടമുണ്ടാക്കാനാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് സംഘടിപ്പിക്കുന്നത്. അതു പരിഗണിച്ചായിരിക്കും ഞങ്ങൾ തീരുമാനമെടുക്കുകയെന്നും എഹ്സാൻ മാനി അറിയിച്ചു.

