പ്രാര്‍ത്ഥന തെറ്റിച്ചതിന് കുട്ടികളുടെ തല അടിച്ചു പൊട്ടിച്ചു; മര്‍ദ്ദനം വി.എച്ച്.പിക്ക് കീഴിലുള്ള വിവേകാനന്ദ ആശ്രമത്തില്‍
പ്രാര്‍ത്ഥന തെറ്റിച്ചതിന് വിശ്വ ഹിന്ദു പരിഷത്തിന് കീഴിലുള്ള പത്തനംതിട്ട അടൂര്‍ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികള്‍ക്ക് അധികൃതരുടെ ക്രൂരമര്‍ദ്ദനം. തലയ്ക്ക് പരിക്കേറ്റ ഒമ്പതു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡന്‍ അടക്കമുള്ളവരാ കുട്ടികളെ ക്രൂരമായി തല്ലിയത്.
സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശി വിജയകുമാര്‍, റാന്നി സ്വദേശി അശോകന്‍ എന്നിവരാണ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രാര്‍ഥനാ ക്രമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളെ മുറിയിലിട്ട് മര്‍ദ്ദിച്ചത്. ആശ്രമം അധികൃതര്‍ അറിഞ്ഞു കൊണ്ടാണ് മര്‍ദ്ദിച്ചതെന്ന് കുട്ടികള്‍ തന്നെ പറയുന്നു.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുളള കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും സന്ദര്‍ശിച്ചു. കുട്ടികളെ സുരക്ഷിതമായ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സി.ഡബ്‌ള്യു.സി ചെയര്‍മാന്‍ അഡ്വ. എ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

