‘മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ് ഡല്‍ഹിയില്‍, ഇങ്ങനെയുള്ളവര്‍ എങ്ങനെയാണ് ലോക സമാധാനം നടപ്പാക്കുക’; ഇന്ത്യയെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍
മുസ്‌ലിങ്ങളെ ഡല്‍ഹിയില്‍ കൂട്ടക്കൊല ചെയ്യുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് ലോക സമാധാനം കൊണ്ടു വരുകയെന്നും എര്‍ദോഗാന്‍ ചോദിച്ചു.
ഇന്ത്യയില്‍ മുസ്ലിം കൂട്ടക്കൊല സാധാരണ പോലെയായി. ദല്‍ഹിയില്‍ മുസ്ലിങ്ങളെ അക്രമിച്ച ആള്‍ക്കൂട്ടം സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിക്കാന്‍ പോയ കുട്ടികളെപ്പോലും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തല്ലിച്ചതച്ചെന്നും എര്‍ദോഗാന്‍ പറഞ്ഞു. ഇങ്ങനെയുള്ള ഒരു രാജ്യമാണോ ലോക സമാധാനം കൊണ്ടു വരാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ജനസംഖ്യ കൂടിയതു കൊണ്ടു മാത്രം ഒരു രാജ്യവും ശക്തമാകില്ല. അതല്ല ഒരു രാജ്യത്തിന്റെ ശക്തിയെ നിര്‍ണ്ണയിക്കുന്നതെന്നും എര്‍ദോഗാന്‍ പറഞ്ഞു.