• Breaking News

    പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ശ്രീജിത്തിനെ ട്രോളുന്ന വീഡിയോ; പോലീസുകാർ വേറെ വല്ല പണിക്കും പോകണമെന്ന് വി.മുരളീധരന്‍, ശ്രീജിത്തിന് പിന്തുണ

    Video of Sreejith trolling on the official Facebook page of the police; V. Muralidharan and Sreejith support the cops for another job,www.thekeralatimes.com

    കാസര്‍കോട്: സമൂഹ മാധ്യമങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പരാമർശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്‌തതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. അട്ടപ്പാടി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. പൗരത്വ നിയമത്തെ അനുകൂലിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും മുരളീധരന്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

    അറസ്‌റ്റ് ചെയ്‌തതിന് പുറമെ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ യുവാവിനെ ട്രോളുന്ന തരത്തില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തിരുന്നു. ഇതാണോ പൊലീസുകാരുടെ പണിയെന്നും,​ ഇത്തരം കാര്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നാണെങ്കില്‍ പൊലീസുകാര്‍ വേറെ വല്ല പണിക്കും പോകണമെന്നും മന്ത്രി വിമര്‍ശിച്ചു.