• Breaking News

    മദ്യപിച്ച് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ കൈയോടെ പിടികൂടി; പിന്നീട് സംഭവിച്ചത്

    Locals apprehend police officer who was driving drunk What happened later,www.thekeralatimes.com

    കാസര്‍കോട്: കാസർകോട് മദ്യപിച്ച് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ കൈയോടെ പിടികൂടി. പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന. പോലീസുകാരെ നാണം കെടുത്തിയ സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടിക്ക് കളമൊരുങ്ങിയത്.

    കുമ്പളയിലാണ് നാടകീയ സംഭവം നടന്നത്. കാസര്‍കോട് ആല്‍ഫാ കണ്‍ട്രോള്‍ യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥനാണ് തിങ്കളാഴ്ച വൈകീട്ട് മദ്യപിച്ച് വാഹനമോടിച്ചത്. മദ്യപിച്ച് ലക്കുകെട്ട പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം ശരിയായ രീതിയില്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരാണ് വാഹനം തടഞ്ഞു നിര്‍ത്തി ഇദ്ദേഹത്തെ പരിശോധിച്ചത്. നാവു കുഴയാതെ സംസാരിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു പോലീസുകാരന്‍. നാട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

    അതേസമയം അനുമതിയില്ലാതെയാണ് ഇദ്ദേഹം വാഹനം ഓടിച്ചതെന്ന് ഉന്നത പോലീസുകാരും പറയുന്നു. ഗുരുതരമായ കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കി ഇന്നലെ തന്നെ സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ച് വാഹനം ഓടിച്ച സംഭവം സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ സഹിതം പ്രചരിച്ചതോടെ പോലീസിന് നാണം കെടേണ്ടിവന്നിരുന്നു.