• Breaking News

    “ഡൽഹി കലാപം ഹോളി ആഘോഷത്തിന് ശേഷം ചർച്ച ചെയ്യാം”: സ്പീക്കറുടെ പരാമർശത്തിൽ ബഹളംവെച്ച് പ്രതിപക്ഷം

    Opposition shouts at Speaker's remarks: "Delhi riots to be discussed after Holi celebration",www.thekeralatimes.com

    ഹോളി ആഘോഷത്തിന് ശേഷം ഡൽഹി അക്രമങ്ങളെ കുറിച്ച് ചർച്ച ചെയ്യാം എന്ന് ലോക്‌സഭയിൽ  സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ രൂക്ഷമായ ബഹളത്തിനിടെ യായിരുന്നു സ്പീക്കർ ഇങ്ങനെ പറഞ്ഞത് സ്പീക്കറുടെ ഈ പരാമർശം കൂടുതൽ പ്രതിപക്ഷ ബഹളത്തിന് കാരണമായി.

    സ്‌പീക്കറുടെ തീരുമാനം അംഗീകരിക്കാം എന്ന് നിങ്ങൾ എല്ലാവരും സമ്മതിച്ചിട്ടുണ്ട്. സർക്കാരും ചർച്ചയ്ക്ക് തയ്യാറാണ്. ചർച്ച ഹോളിക്ക് ശേഷം 11 ന് നടക്കും, ഓം ബിർള പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതൽ 48 പേരുടെ മരണത്തിനിടയാക്കിയ അക്രമത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.