• Breaking News

    യാത്രക്കാരിലൊരാൾക്ക് കൊറോണ; വിയന്ന-ഡൽഹി വിമാനത്തിൽ യാത്ര ചെയ്തവർക്ക്‌ എയർ ഇന്ത്യയുടെ കുറിപ്പ്

    Corona for one of the passengers; Air India note for those traveling on Vienna-Delhi flight,www.thekeralatimes.com

    ഫെബ്രുവരി 25 ന് എയർ ഇന്ത്യയുടെ വിയന്ന-ഡൽഹി വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരോട് പെരുമാറ്റച്ചട്ടം (പ്രോട്ടോക്കോളുകൾ) പാലിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. വിമാനത്തിലെ യാത്രക്കാരനായ ഡൽഹി നിവാസിക്കു കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്.

    14 ദിവസത്തേക്ക് വീടുകളിൽ ഒറ്റപ്പെട്ടു കഴിയണമെന്നും രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്നും എയർ ഇന്ത്യ ഈ വിമാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരോട് തിങ്കളാഴ്ച അറിയിച്ചിരുന്നു. വിയന്ന-ഡൽഹി യാത്രക്കായി ഉപയോഗിച്ച ബോയിംഗ് 787 വിമാനത്തിന് 200 യാത്രക്കാരെ വഹിക്കാൻ കഴിയും.

    “ഫെബ്രുവരി 25 ന് AI154 വിയന്ന-ഡൽഹി വിമാനത്തിൽ യാത്ര ചെയ്തവരുടെ ശ്രദ്ധയ്ക്ക്. യാത്രക്കാരിലൊരാൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ, കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രോട്ടോക്കോൾ ദയവായി പാലിക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക” എയർ ഇന്ത്യ ട്വിറ്ററിൽ കുറിച്ചു.
    ഡൽഹി സ്വദേശി ഉൾപ്പെടെ കൊറോണ ബാധിച്ച രണ്ട് പുതിയ കേസുകൾ തിങ്കളാഴ്ച സർക്കാർ റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ട വൈറസ് ബാധ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.