• Breaking News

    സി.എ.എക്കെതിരായ കേസില്‍ കക്ഷി ചേരാന്‍ യു. എന്‍ മനുഷ്യാവകാശ സംഘടന; ആഭ്യന്തരവിഷയമെന്ന് ഇന്ത്യ

    US to join party in CAA case N. Human Rights Organization; India as a domestic matter,www.thekeralatimes.com

    പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യു.എന്‍.എച്ച്.ആര്‍.സി ഇക്കാര്യം അറിയിച്ചത്.

    ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രീം കോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

    എന്നാല്‍ സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമമുണ്ടാക്കുക എന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍ ഉള്‍പ്പെടുന്ന കാര്യമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഒരു മതവിഭാഗത്തിനെതിരെ ആസൂത്രിതമായി നടന്ന ആക്രമണമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജാവദ് സരിഫ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി അലി ചെഗേനിയെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു.

    ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രീം കോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.