‘ബംഗാളിലുള്ളവരെല്ലാം ഇന്ത്യന്‍ പൗരന്മാര്‍ തന്നെ’; റേഷന്‍ കാര്‍ഡിനും ഡ്രൈവിങ് ലൈസന്‍സിനും പുറമെ ബിജെപിയുടെ പുതിയ കാര്‍ഡ് ആവശ്യമില്ലെന്ന് മമത
ബംഗ്ലാദേശില്‍നിന്ന് പശ്ചിമ ബംഗാളില്‍ എത്തിയവരില്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മമത ഇക്കാര്യം പറഞ്ഞത്.
‘നിങ്ങള്‍ക്ക് പൗരത്വം ലഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും തിരഞ്ഞെടുക്കുന്നതിന് നിങ്ങള്‍ വോട്ടുചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ പൗരന്മാരല്ലെന്നാണ് അവര്‍ പറയുന്നത്. നിങ്ങളെല്ലാം ഇന്ത്യന്‍ പൗരന്മാര്‍ തന്നെ. ഒരാളെപ്പോലും ബംഗാളില്‍നിന്ന് പുറത്താക്കാന്‍ അനുവദിക്കില്ല. ഇവിടെ ജീവിക്കുന്ന ഒരാള്‍ക്കുപോലും പൗരത്വം നിഷേധിക്കപ്പെടില്ല’ – അവര്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് മേല്‍വിലാസവും റേഷന്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സുമുണ്ട്. അവയ്ക്ക് പുറമെ ബിജെപിയുടെ പുതിയ കാര്‍ഡ് ആവശ്യമില്ല. ദീദി നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ കുടുംബം എന്റേതുകൂടിയാണ്. ആരുടെയും അവകാശങ്ങള്‍ എടുത്തുമാറ്റാന്‍ അനുവദിക്കില്ല’ – അവര്‍ പറഞ്ഞു. അസമിലെ ബിജെപി സര്‍ക്കാര്‍ നിരവധി ബംഗാളി, മുസ്‌ലിം പൗരന്മാരെ പൗരത്വ രജിസ്റ്ററില്‍നിന്ന് ഒഴിവാക്കിയെന്നും അവര്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ പേരിലും അവര്‍ കേന്ദ്ര സര്‍ക്കാരിനും യുപി സര്‍ക്കാരിനുമെതിരെ പരോക്ഷ വിമര്‍ശമുന്നയിച്ചു. ഡല്‍ഹിയില്‍ നടന്നതൊന്നും ബംഗാളില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ബംഗാളിനെ മറ്റൊരു ഡല്‍ഹിയോ, ഉത്തര്‍പ്രദേശോ ആക്കാനാവില്ലെന്നും അവര്‍ പറഞ്ഞുപൊതുയോഗത്തിന് ശേഷം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പശ്ചിമ ബംഗാളില്‍ നടപ്പാക്കേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അവര്‍ വ്യക്തമാക്കിയെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

