കൊറോണ: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ നാല് ആഴ്ചത്തേയ്ക്കാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. കൊറോണ വൈറസ് പരക്കുന്നതു തടയുവാനുള്ള മുന്‍കരുതലായാണ് നടപടി.
സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇക്കുറി വസന്തകാല അവധി നേരത്തേ ആക്കുകയാണെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അതിനിടെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊറോണ പടര്‍ന്നു പിടിച്ചത് ആശങ്ക സൃഷ്ടിക്കുകയാണ്.

