മോദി ഭക്തര്‍ കൂടി സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചാല്‍ രാജ്യത്ത് സമാധാനമുണ്ടാകും; പരിഹാസവുമായി എന്‍.സി.പി നേതാവ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ മോദി ഭക്തര്‍ കൂടി സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചാല്‍ രാജ്യത്ത് സമാധാനമുണ്ടാകുമെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിഖ്. പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യ താത്പര്യം’ എന്നാണ് മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ നബാബ് മാലിക് പരിഹസിച്ചത്. എന്നാല്‍ പ്രധാനമന്ത്രി മോദി തന്നെ തന്റെ പ്രഖ്യാപനത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തി.
മാര്‍ച്ച് എട്ടിന് വനിതാ ദിനത്തോടനുബന്ധിച്ച് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ”തങ്ങളുടെ ജീവിതം, പ്രവര്‍ത്തന മണ്ഡലം എന്നിവയാല്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന സ്ത്രീകള്‍ക്ക്” കൈമാറുമെന്നാണ് മോദി പറയുന്നത്.

