• Breaking News

    രാഷ്ട്രത്തെ ഭിന്നിപ്പിച്ച് സമാധാനം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളിൽ ഭയം വളർത്തണം: എൻ.എസ്.ജി പരിപാടിയിൽ അമിത് ഷാ

    Fear of people who want to divide the nation and end peace: Amit Shah,www.thekeralatimes.com

    രാഷ്ട്രത്തെ ഭിന്നിപ്പിച്ച് സമാധാനം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളിൽ ദേശീയ സുരക്ഷാ ഗാർഡ് (എൻ.എസ്.ജി) ഭയം വളർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അവർ എന്നിട്ടും വന്നാൽ, അവരോട് യുദ്ധം ചെയ്യുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് എൻ‌എസ്‌ജിയുടെ ഉത്തരവാദിത്തമാണ് എന്ന് കൊൽക്കത്തയിൽ നടന്ന എൻ‌എസ്‌ജിയുടെ പരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

    “ഇപ്പോൾ മോദി-ജി പ്രധാനമന്ത്രിയായതിനുശേഷം, വിദേശനയത്തിൽ നിന്ന് വേർതിരിച്ച് ഒരു പ്രോആക്റ്റിവ്/ സജീവമായ പ്രതിരോധ നയം നമ്മൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്,” സർജിക്കൽ സ്ട്രൈക്ക് പോലുള്ളവ നടത്തിയെടുക്കുന്നതിൽ യുഎസ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യ ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

    “നമ്മൾ ലോകമെമ്പാടും സമാധാനം വേണം എന്ന് ആഗ്രഹിക്കുന്നവരാണ്. പതിനായിരം വർഷത്തെ ചരിത്രത്തിൽ ഇന്ത്യ ഒരിക്കലും ആരെയും ആക്രമിച്ചിട്ടില്ല. നമ്മുടെ സമാധാനത്തെ തകർക്കാൻ നമ്മൾആരെയും അനുവദിക്കില്ല. സൈനികരുടെ ജീവൻ അപഹരിക്കുന്ന ആർക്കും നമ്മൾ തക്കതായ പ്രതിഫലം നൽകണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഈ ആഴ്ച ആദ്യം ഡൽഹിയിൽ മൂന്ന് ദിവസം നീണ്ട 43 പേർ കൊല്ലപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പരാമർശം.