• Breaking News

    അതിവേഗം വിധി പുറപ്പെടുവിച്ച് കാസര്‍കോട് പോക്‌സോ കോടതി; 60 ദിവസത്തിനിടെ 6 ശിക്ഷാവിധികള്‍

    Kasargod Poxo court sentenced to death 6 convictions in 60 days,www.thekeralatimes.com

    കാസര്‍കോട്: അതിവേഗം വിധി പുറപ്പെടുവിച്ച് കാസര്‍കോട് പോക്‌സോ കോടതി. 60 ദിവസത്തിനിടെ 6 ശിക്ഷാവിധികളാണ് പോക്‌സോ കോടതി പുറപ്പെടുവിച്ചത്. രാജ്യത്തെ മിക്ക കോടതികളിലും കേസുകള്‍ വിധി തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുമ്പോഴാണ് കാസര്‍കോട് പോക്‌സോ കോടതി അതിവേഗത്തില്‍ വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ വിചാരണ പൂര്‍ത്തിയാക്കി 64 കേസുകളിലെ കുറ്റക്കാര്‍ക്കാണ് കാസര്‍കോട്ടെ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ പോക്‌സോ നിയമത്തിലെ 5, 6 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്ലാം കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

    ചുള്ളിക്കര ജിഎല്‍പി സ്‌കൂളിലെ അധ്യാപകന്‍ രാജന്‍ നായര്‍ ഒന്‍പതു വയസുകാരിയെ ക്ലാസ് മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2020 ജനുവരി 25 നാണ് വിധി പ്രഖ്യാപിച്ചത്. ഈ കേസില്‍ ഇയാള്‍ക്ക് 20 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴ അടയക്കാനുമാണ് വിധിച്ചത്. ഇരയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. 2018 ഒക്ടോബര്‍ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി .ശശികുമാറാണ് ശിക്ഷ വിധിച്ചത്.

    ബന്ധടുക്ക പടുപ്പില്‍ വാടക വീട്ടിലെ താമസക്കാരനായ രവീന്ദ്രന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സില്‍ കോടതി ജീവപര്യന്തമാണ് വിധിച്ചത്. പ്രതി 25,000 രൂപ പിഴയടക്കാനും ജഡ്ജി പി എസ് ശശികുമാര്‍ വിധിച്ചു. 2018 സെപ്തംബര്‍ 9ന് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു കോടതി വിധി.

    മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ആറു പേരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബാലമുരളിക്ക് 15 വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത് 2020 ഫെബ്രുവരി 15നാണ്. 2012-13 അധ്യയന വര്‍ഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി എസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്.