• Breaking News

    പെരിയ ഇരട്ടക്കൊല; കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് സി.ബി.ഐ

    Periya's double murder; The CBI said that the crime branch did not hand over the case diary and related documents,www.thekeralatimes.com

    കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. വിമര്‍ശം. കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ തയ്യാറാകുന്നില്ലെന്നാണ് വിമർശനം. എറണാകുളം സി.ജെ.എം. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകളില്‍ ബേക്കല്‍ പോലീസ് കോടതിയില്‍ നല്‍കിയതു മാത്രമാണ് സി.ബി.ഐ.ക്കു കിട്ടിയത്. ക്രൈംബ്രാഞ്ചിന്റെ നിഷേധാത്മക നിലപാടുമൂലം അന്വേഷണത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ. പറയുന്നു.

    ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിപ്രകാരമാണ് കോടതി സി.ബി.ഐ.യോട് റിപ്പോര്‍ട്ട് ആരാഞ്ഞത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തില്ലെന്നാണ് മാതാപിതാക്കൾ പരാതി പറയുന്നത്. എന്നാൽ ഒക്ടോബറില്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്തെന്നാണ് സി.ബി.ഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.