• Breaking News

    ‘ഇവിടെ മുസ്ലിങ്ങള്‍ ഉള്ളതു കൊണ്ടാണ് നിങ്ങള്‍ ഹിന്ദുവായിരിക്കുന്നത്, അല്ലെങ്കില്‍ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരുമൊക്കെ ആയിരിക്കും’-മഹുവ മൊയ്ത്ര

    You are a Hindu because there are Muslims here, or you are Brahmins, Kshatriyas, Vaishyas and Shudras.,www.thekeralatimes.com

    ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഉള്ളതുകൊണ്ടാണ് ബാക്കിയുള്ളവര്‍ ഹിന്ദുക്കളായിരിക്കുന്നതെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ഇവിടെ മുസ്ലിങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഹിന്ദുക്കള്‍ അല്ല പകരം ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും ശൂദ്രരും, ദളിതരുമായിരിക്കുമെന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.
    ‘ഈ രാജ്യത്ത് മുസ്ലിംകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങള്‍ ഹിന്ദുവായിരിക്കുന്നത്. ഒരിക്കല്‍ അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവായിരിക്കില്ല. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരും തൊട്ടുകൂടാത്തവരും ആയിരിക്കും’- എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്.

    പാര്‍ലമെന്റിനകത്ത് സംഘ്പരിവാറിനും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുക്കുന്ന എം.പിയാണ് മഹുവ. ഡല്‍ഹി കത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്ന് മഹുവ വിമര്‍ശിക്കുകയുണ്ടായി. നരേന്ദ്ര മോദിക്കും അമിത് ഷാക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല. ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാതിരുന്നതിനെയും മഹുവ വിമര്‍ശിച്ചു.