പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാനൊരുങ്ങുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാനൊരുങ്ങുന്നു. സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതിനെ പറ്റി ചിന്തിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്ററിൽ ട്വീറ്റും ചെയ്തിട്ടുണ്ട്.
ഈ ഞായറാഴ്ച മുതൽ ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.
— Narendra Modi (@narendramodi) March 2, 2020ലോകത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാക്കളിലൊരാളാണ് മോദി. സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം നിറഞ്ഞുനിന്നിരുന്ന പ്രധാനമന്ത്രി തന്റെ അക്കൗണ്ടുകൾ ഉപേക്ഷിക്കാനൊരുങ്ങുന്നതിന്റെ കാരണം വ്യക്തമല്ല.

