• Breaking News

    'ആ വിഷയം പരിഗണനയില്‍ ഇല്ല'; മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള നീക്കത്തെ തള്ളിപ്പറഞ്ഞ് ശിവസേന

    ‘That issue is not taken into consideration’; Shiv Sena denies reservation for Muslims,www.thekeralatimes.com

    മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പരിഗണനയിലില്ലെന്ന് ശിവസേന.

    മുസ്ലിങ്ങള്‍ക്കു സംവരണം നല്‍കുവാനുള്ള നീക്കത്തിനെതിരെ വിശ്വഹിന്ദു പരിഷദ്(വി.എച്ച്.പി) രംഗത്തെത്തിയതിനു പിന്നാലെയാണ് ശിവസേനയുടെ വിശദീകരണം.

    ” മതാടിസ്ഥാനത്തില്‍ മുസ്‌ലിമുകള്‍ക്ക് സംവരണം നല്‍കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. മുസ്‌ലിങ്ങളെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനം ശിവസേന നയിക്കുന്ന സര്‍ക്കാറില്‍ നിന്ന് ഉണ്ടാകില്ല. ഇത് ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷയാണ്” വിശ്വഹിന്ദു പരിഷദ് ട്വീറ്റ് ചെയ്തു.

    ഇതിനു മറുപടിയായാണ് അത്തരത്തിലൊരു വിഷയവും പരിഗണനയിലില്ലെന്ന് ശിവസേനയുടെ കമ്മ്യൂണിക്കേഷന്‍ സെല്‍ മറുപടി നല്‍കിയത്.

    വിദ്യാഭ്യാസ മേഖലയില്‍ മുസ് ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്ക് പറഞ്ഞിരുന്നു.

    മുസ്‌ലിങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2014ല്‍ അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. മുസ്‌ലിങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉടന്‍ നിയമം കൊണ്ടുവരുമെന്നായിരുന്നു നവാബ് മാലിക് പറഞ്ഞത്.