• Breaking News

    ഈ ഞായറാഴ്ച, പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾ ‘ഏറ്റെടുക്കും’

    This Sunday, women will take over the Prime Minister's social media accounts,www.thekeralatimes.com

    വരുന്ന ഞായറാഴ്ച സോഷ്യൽ മീഡിയയിൽ നിന്ന് പിൻവാങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മോദിയുടെ ഈ പ്രഖ്യാപനത്തിനു പിന്നിൽ മറ്റ് സൂചനകൾ വല്ലതും ഉണ്ടോ എന്ന സംശയത്തിൽ ആയിരുന്നു സോഷ്യൽ മീഡിയ ഉപയോക്താക്കൾ. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി മോദി തന്നെ തന്റെ പ്രഖ്യാപനത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

    മാർച്ച് എട്ടിന് വനിതാദിനത്തോട് അനുബന്ധിച്ച് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ “തങ്ങളുടെ ജീവിതം, പ്രവർത്തന മണ്ഡലം എന്നിവയാൽ മറ്റുള്ളവർക്ക് പ്രചോദനാമാകുന്ന സ്ത്രീകൾക്ക്” കൈമാറുമെന്ന് മോദി പറഞ്ഞു.

    “ഈ വനിതാദിനം, തങ്ങളുടെ ജീവിതം, പ്രവർത്തന മണ്ഡലം എന്നിവയാൽ മറ്റുള്ളവർക്ക് പ്രചോദനാമാകുന്ന സ്ത്രീകൾക്ക് ഞാൻ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നൽകും. ദശലക്ഷക്കണക്കിന് ആളുകളിൽ പ്രചോദനം ജ്വലിപ്പിക്കാൻ ഇത് അവരെ സഹായിക്കും. നിങ്ങൾ അത്തരമൊരു സ്ത്രീയാണോ അതോ പ്രചോദനം നൽകുന്ന അത്തരം സ്ത്രീകളെ നിങ്ങൾക്ക് അറിയാമോ? #SheInspiresUs ഉപയോഗിച്ച് അത്തരം കഥകൾ പങ്കുവെയ്ക്കുക.” നരേന്ദ്രമോദി ഇന്ന് ട്വിറ്ററിൽ കുറിച്ചു.