• Breaking News

    പുൽവാമ ഭീകരാക്രമണം: തീവ്രവാദികൾക്ക് സൗകര്യം ഒരുക്കി നൽകിയ അച്ഛനെയും മകളെയും അറസ്റ്റ് ചെയ്തു

    Pulwama Terror Attack: Father and Daughter Arrested,www.thekeralatimes.com

    പുൽവാമ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾക്ക് സൗകര്യം ഒരുക്കി നൽകിയ അച്ഛനെയും മകളെയും അറസ്റ്റ് ചെയ്തു. താരിഖ് അഹമ്മദ് ഷാ (50), ഇൻഷാ ജാൻ (23) എന്നിവരാണ് പുൽവമയിലെ ഹക്രിപ്പോര പ്രദേശത്തുനിന്ന് അറസ്റ്റിലായത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന പാകിസ്താനിൽനിന്ന് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

    ചാവേറിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആണ് സംഘം കണ്ടെത്തിയത്. ഇവരുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി റെയ്ഡ് നടത്തിയ എൻഐഎ സംഘം ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും അറസ്റ്റുചെയ്തത്. സിആർപിഎഫ് വാഹന വ്യൂഹം ലക്ഷ്യമാക്കി ചാവേർ ആക്രമണം നടത്തിയ ദറിന്റെ വീഡിയോ ദൃശ്യങ്ങൾ ഇവരുടെ വീട്ടിൽവച്ചാണ് റെക്കോർഡ് ചെയ്തതെന്ന് എൻ ഐഎ പറയുന്നു. ഈ വീഡിയോ പിന്നീട് ജെയ്ഷെ ഭീകര സംഘടന പാകിസ്താനിൽനിന്ന് പുറത്തുവിട്ടിരുന്നു.

    ദറിനെക്കൂടാതെ മറ്റുപല ഭീകരർക്കും ഇവർ സ്വന്തം വീട്ടിൽ അഭയം നൽകിയിരുന്നുവെന്നാണ് എൻഐഎ വൃത്തങ്ങൾ പറയുന്നത്. പുൽവാമ ഭീകരാക്രമണം നടത്തിയ ചാവേർ ആദിൽ അഹമ്മദ് ദറിന് അഭയം നൽകിയ മറ്റൊരാൾ നാലു ദിവസം മുമ്ബ് അറസ്റ്റിലായിരുന്നു.