ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഭീകരപ്രവര്‍ത്തനങ്ങളിൽ മാറ്റം; പ്രതികരണവുമായി സിആര്‍പിഎഫ് മേധാവി ഏ.പി. മഹേശ്വരി
ശ്രീനഗര്‍: കോവിഡ് സാഹചര്യത്തിൽ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഭീകരപ്രവര്‍ത്തനങ്ങൾ കുറഞ്ഞതായി സിആര്‍പിഎഫ് മേധാവി ഏ.പി. മഹേശ്വരി. ജമ്മുകശ്മീരിലെ ഗ്രാമീണ മേഖലകളിലും ചില പ്രത്യേക താഴ് വരകളിലും ഭീകരര്‍ക്ക് നിലവില്‍ സ്വാധീനമുണ്ട്. സൈന്യം അത്തരം മേഖലകളെ കൂടുതലായി നിരീക്ഷിച്ചു വരികയാണ്.
നിലവിൽ സുപ്രധാന നഗര കേന്ദ്രങ്ങള്‍, ജില്ലാ കേന്ദ്രങ്ങള്‍ എന്നിവിടേക്ക് വന്ന് നടത്തിയിരുന്ന എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. ഒപ്പം ലേക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഭീകരന്മാര്‍ക്ക് കിട്ടുന്ന സഹായങ്ങള്‍ നിലച്ചതും ഒരു കാരണമാണ്’ സി ആര്‍ പി എഫ് മേധാവി വ്യക്തമാക്കി. കശ്മീരിലെ കൊടുംഭീകരരായ 12ലേറെപ്പേരെ സൈന്യം ഈ വര്‍ഷം പിടിക്കുകയോ വധിക്കുകയോ ചെയ്തതും ഭീകരപ്രവര്‍ത്തനം കുറയാന്‍ സഹായകമായി എന്നും മഹേശ്വരി ചൂണ്ടിക്കാട്ടി.