• Breaking News

    ക്യാന്‍സറിന് വിദഗ്‍ധ ചികിത്സ; അഞ്ച് വയസുകാരിയെ കുവൈറ്റില്‍ നിന്നും വ്യോമസേനാ വിമാനത്തിൽ ദില്ലിയിലെത്തിച്ചു

    Specialist treatment for cancer; Five-year-old girl taken to Kuwait,www.thekeralatimes.com

    ദില്ലി: ലോക്ക് ഡൗണിനിടെ അടിയന്തര ചികിത്സ ആവശ്യമുള്ള അഞ്ച് വയസുകാരിയെ കുവൈറ്റില്‍ നിന്നും ദില്ലിയിലെത്തിച്ചു. കുവൈത്തില്‍ വൈദ്യപരിശീലനം നല്‍കി തിരിച്ചുവന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിനൊപ്പം വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ സാധിക എന്ന ആറു വയസ്സുകാരിയുടെ അര്‍ബുദത്തിനുള്ള ചികിത്സ ഇനി ഡല്‍ഹി എയിംസില്‍ നടക്കും.വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കുട്ടിയെ ചികിത്സക്കായി നാട്ടിലെത്തിച്ചത്. പത്ത് മണിയോടെ ദില്ലിയിലെത്തിയ കുട്ടിയെ എയിംസിലേക്ക് മാറ്റി.

    വി മുരളീധരന്‍റെയും സുരേഷ് ഗോപി എംപിയുടെയും ഇടപെടലിനെ തുടര്‍ന്നാണിത്. പാലക്കാട് സ്വദേശി രതീഷ്‌കുമാറും മകള്‍ ആറുവയസ്സുകാരി സാധികയുമാണ് അര്‍ബുദചികിത്സയ്ക്കായി പതിനഞ്ചംഗ ഇന്ത്യന്‍ മെഡിക്കല്‍സംഘത്തോടൊപ്പം നാടണഞ്ഞത്.സാധികയുടെ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കുവൈത്തില്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തത്.

    കുട്ടിയുടെ അച്ഛനെ എയിംസില്‍ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു.അതേസമയം ദില്ലിയിൽ മൂന്ന് കൊവിഡ് കെയർ സെന്‍ററുകളില്‍ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കൂട്ടാൻ നിർദ്ദേശം. ഷഹാദ്ര, നോർത്ത് ദില്ലി ജില്ലകളിലായി 11 ഡോക്ടർമാരെയും, 22 നഴ്സുമാരെയും പുതിയതായി നിയോഗിക്കും. കൊവിഡ് കെയർ സെന്‍ററുകളുടെ ചാർജ്ജുള്ള ആശുപത്രികൾക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. ഇവിടെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറവാണെന്ന പരാതിയെ തുടർന്നാണ് നടപടി.