• Breaking News

    'വര്‍ക്ക് ഫ്രം ഹോം’ നീളുമെന്ന് സൂചനകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ : ടെലികോം, ഐടി വകുപ്പുകള്‍ക്കു കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം

    Govt hints at extending work from home Center gives special direction to Telecom and IT departments,www.thekeralatimes.com

    ഡല്‍ഹി: ‘വര്‍ക്ക് ഫ്രം ഹോം’ നീളുമെന്ന് സൂചനകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ , ടെലികോം, ഐടി വകുപ്പുകള്‍ക്കു കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം . ‘വര്‍ക്ക് ഫ്രം ഹോം’ സുഗമമായി നടത്താനുളള സംവിധാനങ്ങള്‍ സജ്ജമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ടെലികോം, ഐടി വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും വീട്ടിലിരുന്നു ജോലി ഐടി മേഖലയിലും മറ്റും തുടര്‍ന്നേക്കാമെന്ന സാഹചര്യത്തിലാണിത്.

    ലോക്ഡൗണിനെത്തുടര്‍ന്ന് മിക്ക മേഖലകളിലും ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനമായി. പല കമ്പനികളും കോവിഡ് ഭീഷണി അടങ്ങുന്നതുവരെ ഈ രീതി തുടരുമെന്നും പ്രഖ്യാപിച്ചു. വിഡിയോ കോള്‍, ഡേറ്റ കൈമാറ്റം എന്നിവയ്ക്കു സുരക്ഷിത സംവിധാനം ഒരുക്കാനും തടസ്സമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുമാണു വകുപ്പുകളോടു മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരിക്കുന്നത്.

    ഔദ്യോഗിക വിവരങ്ങളും രേഖകളും കൈമാറുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ചോര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. ഈ ആശങ്ക പരിഹരിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐടി കമ്പനികളുടെ കൂട്ടായ്മയായ ‘നാസ്‌കോം’ അടക്കമുള്ളവയുടെ യോഗം വിളിക്കും.