• Breaking News

    സൗജന്യ ഭക്ഷ്യകിറ്റുകള്‍ സിപിഎം – സിപിഐ പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

    Food Minister P Thilothaman to probe incident of free food kits kept,www.thekeralatimes.com

    തിരുവനന്തപുരം: പാർട്ടി ഓഫീസുകളിൽ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ സൂക്ഷിച്ച സംഭവം അന്വേഷിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. സിപിഎം – സിപിഐ പാര്‍ട്ടി ഓഫീസുകളില്‍ റേഷന്‍ കടകളിലേക്ക് കൊണ്ടുവന്ന സൗജന്യ ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ച സംഭവം മുമ്പ് വിവാദമായിരുന്നു.

    വൈക്കത്തും ചങ്ങനാശ്ശേരിയിലുമുള്ള പാര്‍ട്ടി ഓഫീസുകളിലാണ് റേഷന്‍ കടയിലേക്ക് കൊണ്ടുവന്ന ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ചത്. പാര്‍ട്ടി ഓഫീസില്‍ കിറ്റുകള്‍ സൂക്ഷിച്ചത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി അറിയിക്കുകയുണ്ടായി.

    ഭക്ഷ്യധാന്യ കിറ്റുകള്‍ സൂക്ഷിക്കാന്‍ സ്ഥലപരിമിധിയുണ്ടെങ്കില്‍ സ്‌കൂളുകളിലോ ഓഡിറ്റോറിയങ്ങളിലോ കിറ്റുകള്‍ സൂക്ഷിക്കണമെന്നാണ് മന്ത്രി പറയുന്നു. ഏത് സാഹചര്യത്തിലാണ് കിറ്റുകള്‍ പാര്‍ട്ടി ഓഫീസില്‍ വന്നതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.