• Breaking News

    രാഷ്ട്രീയത്തില്‍ സജീവമായതോടെ ഊരിവെച്ച ഡോക്ടര്‍ വേഷം വീണ്ടുമണിഞ്ഞ് ഗോവ മുഖ്യമന്ത്രി ആശുപത്രിയിലേക്ക്

    After taking active part in politics, the purged doctor returned to the chief minister's hospital in Goa,www.thekeralatimes.com

    പനാജി: ജന്മദിനത്തില്‍ ഡോക്ടറുടെ വേഷം വീണ്ടുമണിഞ്ഞ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുഖ്യമന്ത്രി ആശുപത്രിയിലേക്ക് എത്തിയപ്പോള്‍ രോ​ഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അമ്പരപ്പ്. മപ്സയിലെ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മാര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചത്.

    ആദ്യ കോവിഡ് മുക്ത സംസ്ഥാനമായി ഗോവ മാറിയതിനു പിന്നാലെയാണ് ഡോക്ടര്‍കുപ്പായം എടുത്തണിഞ്ഞ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജില്ലാ ആശുപത്രിയിലെത്തിയത്. മപ്സയിലെ ജില്ലാ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മാര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചു. മുഖ്യമന്ത്രിയെ ഡോക്ടര്‍കസേരയില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ ആദ്യം അദ്‌ഭുതപ്പെട്ടു. തുടര്‍ന്ന് ഒ.പി.യിലെത്തിയ എല്ലാ രോഗികളെയും അദ്ദേഹം പരിശോധിച്ചു.

    ‘ജനങ്ങളെ സേവിക്കുന്നത് എല്ലായ്‌പ്പോഴും എന്റെ ആഗ്രഹമാണ്. അതിന് മുഖ്യമന്ത്രി, ഡോക്ടര്‍ എന്നീ രണ്ടു മാര്‍ഗങ്ങളും ഉപയോഗിക്കാം. ഇന്ന് ഡോക്ടറായാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. കോവിഡിനെ ഗോവയില്‍നിന്ന് തുരത്താന്‍ സംസ്ഥാനത്തെ മെഡിക്കല്‍ ടീം രാപകലില്ലാതെ ജോലിചെയ്തു. ഇപ്പോള്‍ ഡോക്ടര്‍മാര്‍ എന്നു കേള്‍ക്കുമ്ബോള്‍ത്തന്നെ എല്ലാവര്‍ക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കല്‍ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തില്‍ ഡോക്ടര്‍കുപ്പായം വീണ്ടുമിട്ടത്’ -മുഖ്യമന്ത്രി പറഞ്ഞു.