• Breaking News

    16 കാരനെ സഹപാഠികള്‍ കൊന്നുകുഴിച്ചു മൂടിയത് അതിഭീകരം : ഇവര്‍ക്ക് അസാധാരണ പൈശ്ചാചിക മാനസിക നില

    It was horrific that a 16-year-old was murdered by his classmates They have an abnormal pyrotechnic state,www.thekeralatimes.com

    കൊടുമണ്‍ : 16 കാരനെ സഹപാഠികള്‍ കൊന്നുകുഴിച്ചു മൂടിയത് അതിഭീകരം ,ഇവരുടെ മാനസിക നിലയെ കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി . പത്തനംതിട്ട കൊടുമണില്‍ സഹപാഠിയെ പ്രതികള്‍ കൊന്നുകുഴിച്ചുമൂടിയത് മൃഗീയമായി. മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന സംശയമാണു പൊലീസ് ഉന്നയിക്കുന്നത്. പ്രായപൂര്‍ത്തി ആകാത്തവരെങ്കിലും ക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊന്നത്.

    കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഡിഎജി. കെ.സഞ്ജയ് കുമാര്‍ ഗുരുഡിന്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. പരിസരവാസികളെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടുവരുത്തി എന്നതാണ് കൊലപാതകത്തിനുള്ള പ്രകോപനമായി പൊലീസ് പറയുന്നത്.

    മുന്‍പ് പ്രതികള്‍ക്കെതിരെ പരാതികളും പൊലീസ് കേസുകളും ഉണ്ടായപ്പോള്‍ ചില പ്രമുഖര്‍ ഇടപെട്ടാണ് ഒതുക്കി തീര്‍ത്തത്. വിദ്യാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലമാണ് ഇതിന് ആധാരമാകുന്നത്. വേണ്ട രീതിയിലുള്ള പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ക്രൂരമായ കൊലപാതകം നടത്താന്‍ സാധിക്കൂ എന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികള്‍ നടത്തിയ മോഷണം ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുന്നുണ്ട്.

    സ്‌കൂട്ടര്‍, സൈക്കിള്‍, ടെലിവിഷന്‍ എന്നിവയാണു മോഷണം പോയിരുന്നത്. അന്വേഷണം നടത്തിയപ്പോള്‍ കുട്ടികളാണ് മോഷണം നടത്തിയതെന്ന് മനസ്സിലായി. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അന്നത് കാര്യമായി എടുത്തിരുന്നില്ല, സാധാരണ കേസായി ഒതുങ്ങി. പിന്നീട് അങ്ങാടിക്കല്‍ പ്രദേശത്തു നടന്ന മോഷണകേസിലും ഇവര്‍ക്കു ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. വീണാ ജോര്‍ജ് എംഎല്‍എയുടെ വീട്ടിലെ സിസിടിവി ക്യാമറ മോഷണം നടത്തിയതും ഇവരുടെ ഒത്താശയോടെയാണ്.