ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ കടകൾ തുറക്കും; കേന്ദ്ര ഉത്തരവ് അതേപടി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി
കേന്ദ്ര ഉത്തരവ് പ്രകാരം കേരളത്തിലെ കകേന്ദ്ര ഉത്തരവ് പ്രകാരം ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കേരളത്തിലും കടകള്‍ തുറക്കാമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. വ്യാപാര സമുച്ചയങ്ങളിലും മാളുകളിലും നഗരസഭകളിലും ഇളവില്ല. നഗരസഭകളിലും ഹോട്സ്പോട്ടുകളിലും ഇളവ് ബാധകമല്ലെന്നും ഷോപ്സ്, എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള കടകള്‍ക്കാണ് അനുമതിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കാമെന്ന് കേന്ദ്ര ഉത്തരവിലുണ്ട്. ജൂവലറി അടക്കമുള്ള ഷോപ്പുകള്‍ തുറക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
കേരളത്തില്‍ കടകള്‍ തുറക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. വ്യാപാരി സംഘടനകളുമായി ചര്‍ച്ച തുടരുന്നുവെന്നും മന്ത്രി പറഞ്ഞു. ഗ്രാമങ്ങളിലെ കടകള്‍ സജീവമാകണമെങ്കില്‍ നഗരങ്ങളില്‍ കൂടി കടകള്‍ തുറക്കേണ്ടി വരുമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.
കേന്ദ്രം നല്‍കിയ ഇളവുകള്‍ ആലോചിച്ച ശേഷം കേരളത്തില്‍ നടപ്പാക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു.

