• Breaking News

    ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞു; മഹാമാരിക്കിടെ ലോകത്തിന് ആശ്വാസം

    The largest hole in the ozone layer is closed by itself; World relief after the pestilence,www.thekeralatimes.com

    ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞത്. യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

    അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്നത്. അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറഞ്ഞുവരുന്നതിനിടെയാണ്, ആര്‍ട്ടിക്കില്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. എന്നാൽ ദ്വാരം അടഞ്ഞതായുള്ള വാർത്ത പുറത്തുവരുന്നത് ലോകത്തിന് തന്നെ ആശ്വാസമാണ്.