• Breaking News

    മുഖ്യമന്ത്രിമാരുമായി ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് നിർണായക ചർച്ചയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

    Prime Minister Narendra Modi today held a crucial meeting with chief ministers to assess the situation at the national lockdown,www.thekeralatimes.com

    ന്യൂഡൽഹി: ദേശീയ ലോക്ക് ഡൗൺ നീളുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. മുഖ്യമന്ത്രിമാരുമായി ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. ഡൽഹി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്.

    തെലങ്കാന അടുത്ത ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് ഛത്തീസ് ഘട്ടിന്‍റെ നിലപാട്. ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്. കര്‍ണ്ണാടകം. തമിഴ്നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കാം എന്ന നിലപാടിലാണ്. എന്നാൽ ഒറ്റയടിക്ക് എല്ലാ ഇളവുകളും ഒന്നിച്ച് അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെടും.

    കടകള്‍ തുറക്കുന്നതിലടക്കം ലോക്ക് ഡൗണില്‍ കഴിഞ്ഞ ദിവസം ഇളവുകള്‍ അനുവദിച്ച കേന്ദ്രത്തിന്‍റെ തുടര്‍ നിലപാടും ഈ ചര്‍ച്ചയോടെ വ്യക്തമാകും. മുഖ്യമന്ത്രിമാരുടെ നിലപാട് അറിഞ്ഞ ശേഷം ലോക്ക് ഡൗണിൽ കേന്ദ്രം തീരുമാനമെടുക്കും.

    അതേ സമയം മേയ് മൂന്നിന്ശേഷം ലോക്ക്ഡൗൺ പിൻവലിക്കണം എന്ന താല്പര്യമാണ് കേന്ദ്രത്തിൽ പ്രകടമാകുന്നത്. എന്നാൽ പത്തിലധികം സംസ്ഥാനങ്ങൾ ഇതിനോട് താല്പര്യം കാണിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ ചർച്ച നിര്‍ണ്ണായകമാകും. കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ജാഗ്രത കൈവിടരുതെന്ന് മന്‍ കിബാത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.