• Breaking News

    ഗള്‍ഫ് രാജ്യങ്ങളില്‍ പാക്കിസ്ഥാൻ പിന്തുണയോടെ സൈബറിടങ്ങളിൽ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണത്തില്‍ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാഷ്ട്ര തലവന്മാരുമായി ഫോണില്‍ ബന്ധപ്പെട്ടു

    Prime Minister Narendra Modi intervenes in Pakistani-backed cyber-protests in Gulf countries,www.thekeralatimes.com

    ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണത്തില്‍ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറബ് രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരുമായി മോദി ഫോണില്‍ ബന്ധപ്പെട്ടു. ഇന്ത്യ ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്നും മുസ്ലിങ്ങളെ വേട്ടയാടുന്നുമെന്നുമായിരുന്നു പ്രധാന പ്രചാരണം.

    കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുന്നവരുടെ ജോലി നഷ്ടപ്പെടുത്താനും ഇവര്‍ മുന്നിട്ടിറങ്ങി. അറബ് രാജകുടുംബത്തിന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയതോടെയാണ് നയതന്ത്ര തലത്തില്‍ ഇന്ത്യ ഇടപെടല്‍ ശക്തമാക്കിയത്. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ രൂപീകരിച്ചാണ് ഇന്ത്യക്കും പ്രധാനമന്ത്രിക്കുമെതിരെ പ്രചാരണം നടന്നത്.

    പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പദ്ധതിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരും പങ്കാളികളായതായി ഒരു ഗ്രൂപ്പ് തെളിവുകൾ പുറത്തു വിട്ടിരുന്നു.വ്യാജ അക്കൗണ്ടുകളും പ്രചാരണങ്ങളും കണ്ടെത്താന്‍ എംബസി ഉദ്യോഗസ്ഥര്‍ അതീവ പരിശ്രമം നടത്തിവരികയാണ്.