തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം: സത്യാവസ്ഥ വെളിപ്പെടുത്തി ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍
ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം, സത്യാവസ്ഥ വെളിപ്പെടുത്തി ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രഘുറാം രാജന്റെ ആധ്യക്ഷതയില്‍ രാജ്യാന്തര നാണയ നിധിയുടെ വെബിനാല്‍ നടന്നെന്ന വാര്‍ത്ത സംബന്ധിച്ചാണ് വിശദീകരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്. തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ് വ്യാജമെന്നാണാണ് വിശദീകരണം.
റിലയന്‍സ് സിഇഒ ദര്‍ശന്‍ മേത്തയുടെയും പേരില്‍ വെബിനാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത്തരം ഒരു സെമിനാറിലും താന്‍ പങ്കെടുത്തില്ലെന്നാണ് രഘുറാം രാജന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങളെക്കുറിച്ചും വാര്‍ത്തകളെക്കുറിച്ചും ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.

