• Breaking News

    ‘സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കായി സംഘടന രൂപീകരിച്ച ബീനാപോള്‍ കമല്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിച്ചു’ : ആരോപണം

    Beena Paul, who formed the organization for women's issues in the film, doubled down on Kamal.,www.thekeralatimes.com

    തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ ലൈംഗിക പീഡന കേസിൽ ഇരട്ടത്താപ്പ് നയം സ്വീകരിച്ചെന്ന ആരോപണത്തിൽ വൈസ് ചെയര്‍മാന്‍ ബീനാപോളിനും കുരുക്ക്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ എന്ന പേരില്‍ സംഘടന രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ ബീനാപോള്‍ കമല്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിച്ചു എന്നാണ് ആക്ഷേപം. ദീലീപിനെതിരെയും മറ്റും ഉറഞ്ഞു തുള്ളിയ ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ കമലിന്റെ പീഡന കഥ പുറത്തായിട്ടും നിശബദ്ധത പുലര്‍ത്തുന്നതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ് .

    വക്കീല്‍ നോട്ടീസ് കിട്ടിയെന്നും അതു സെറ്റില്‍ ചെയ്തു എന്നുമാണ് കമല്‍ പറയുന്നത്. ബീനാ പോളിനെ പോലുള്ള സ്ത്രീപക്ഷ വാദികള്‍ അതിനു കൂട്ടു നില്‍ക്കാമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. അക്കാദമിയില്‍ കമലും ബീനാപോളും തമ്മിലുള്ള ബന്ധം മൂലം പല അവാർഡ് നിർണയത്തിലും ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. ഇരുവർക്കുമെതിരെ മൂവ്മെന്റ് ഫോര്‍ ഇന്റിപെന്റന്റ് സിനിമ എന്ന സംഘടന മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിയിരുന്നു.പരാതിയില്‍ കമല്‍, ബീനാ പോള്‍ എന്നിവര്‍ പക്ഷപാതം കാണിച്ചതായി ആരോപിച്ചിരുന്നു.

    ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. കമല്‍ സംവിധാനം ചെയ്ത ആമിയ്ക്ക് രണ്ട് പുരസ്‌ക്കാരവും, ബീനാ പോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണിന് ആറ് പുരസ്‌ക്കാരവും ലഭിച്ചു.ചലച്ചിത്ര അക്കാദമി തലപ്പത്ത് ഇരിക്കുന്നവരുടെ സിനിമകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കാറില്ല. കമലും ബീനയും അത് തെറ്റിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗിച്ച്‌ അവാര്‍ഡ് അടിച്ചെടുക്കുകയും ചെയ്തു എന്നാണ് ആക്ഷേപം.