പ്രവാസികളെ നാട്ടിലെത്തിച്ചാല്‍ സ്വീകരിക്കാന്‍ സംസ്ഥാനം സർവസജ്ജം: മന്ത്രി കെ ടി ജലീല്‍
പ്രവാസികളെ നാട്ടിലെത്തിച്ചാല്‍ സ്വീകരിക്കാന്‍ സംസ്ഥാനം സർവസജ്ജമെന്ന് മന്ത്രി കെ ടി ജലീല്‍. പ്രവാസികളെ നാട്ടിലെത്തിക്കാനുളള കേന്ദ്രനീക്കം സ്വാഗതാർഹമെന്നും മന്ത്രി പ്രതികരിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കേണ്ടി വന്നാല്‍ കൈക്കൊള്ളേണ്ട നടപടികളുടെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങളോട് ആരാഞ്ഞിരുന്നു. പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
മുന്‍ഗണനാ ക്രമത്തിലായിരിക്കും പ്രവാസികളെ നാട്ടിലെത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. കൊവിഡ് ബാധ മൂലമല്ലാതെ മരിച്ചയാളുകളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുളള തടസം കേന്ദ്രസർക്കാർ മാറ്റണമെന്നും സംസ്ഥാനം ആവർത്തിച്ചു. ഇക്കാര്യത്തില്‍ പ്രവാസി ലീഗൽ സെല്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. എൻഒസി വേണമെന്ന ആഭ്യന്തരമന്ത്രാലയത്തിന്‍റെ ആവശ്യം കാരണം ഗൾഫ് രാജ്യങ്ങളിലെ അടക്കം വിമാനത്താവളങ്ങളിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി

