• Breaking News

    കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ്; ഇടുക്കിയിൽ ഒരു ഡോക്ടർക്കും രോഗബാധ

    Covid, 11 more in Kerala; No doctor in Idukki gets infected,www.thekeralatimes.com

    സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കിയിൽ മൂന്നു പേർക്ക് രോഗം സമ്പർക്കത്തിലൂടെ. ഇടുക്കിയിൽ ഒരാൾ വിദേശത്ത് (സ്‌പെയിന്‍) നിന്നാണ് എത്തിയത്. രണ്ടുപേർ തമിഴ്നാട്ടിൽ നിന്നാണ് എത്തിയത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

    സംസ്ഥാനത്ത് ഇന്ന് നാലു പേർ രോഗമുക്തി നേടി. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 342 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ ചികിത്സയിൽ ഉള്ളത് 123 പേരാണ്. സംസ്ഥാനത്ത് 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.