• Breaking News

    കുസാറ്റില്‍ ത്രിദിന ദേശീയ വെബിനാര്‍ ആരംഭിച്ചു

    Webinar at CUSAT  , www.thekeralatimes.com

    കൊച്ചി : 'വനിതാ മേഖലയിലെ സംരംഭകത്വ പാതകള്‍' എന്ന വിഷയത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വനിതാ പഠന കേന്ദ്രവും സ്‌കൂള്‍ ഓഫ്് മാനേജ്‌മെന്റ് സ്റ്റഡീസിലെ സംരംഭകത്വ ക്ലബ്ബായ കാറ്റലിസ്റ്റും സംയുക്തമായി  സംഘടിപ്പിക്കുന്ന ദേശീയ വെബിനാര്‍ കുസാറ്റ് രജിസ്ട്രാര്‍ ഡോ. മീര വി ഉദ്ഘാടനം ചെയ്തു. സംരംഭകത്വം താഴെത്തട്ടിലെ  സ്ത്രീ ശാക്തീകരണത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും  സര്‍വകലാശാലകള്‍ ഇത്തരം ചെറുകിട സംരംഭങ്ങളെ ചേര്‍ത്തു പിടിയ്ക്കണമെന്നും അവയെ  വിജയത്തിലേക്ക് നയിക്കുക വഴി സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും  ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ പറഞ്ഞു. സിന്‍ഡിക്കേറ്റംഗം ഡോ. എസ്.എം. സുനോജ്്, വനിതാ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. അജിത, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ഡി.  മാവൂദ്,  അദ്ധ്യാപകരായ ഡോ. സംഗീത. കെ പ്രതാപ്,  ഡോ. ദേവി സൗമ്യജ  എന്നിവര്‍ സംസാരിച്ചു.

    സെപ്്തംബര്‍ 29 വരെ നീണ്ടുനില്‍ക്കുന്ന വെബിനാറില്‍ വിവിധ മേഖലകളില്‍ വിജയം കൈവരിച്ച വനിതാ സംരംഭകരായ, ബംഗളുരുവിലെ ഫുഡ് സേഫ്റ്റി വര്‍ക്ക് മാനേജിങ് ഡയറക്ടര്‍ സരിക അഗര്‍വാള്‍, കൊച്ചിയിലെ എക്‌സെലര്‍ ട്രെയിനിങ് സ്ഥാപകയും പ്രമുഖ ട്രെയിനറുമായ ഡോ. സുജ കാര്‍ത്തിക, കൊച്ചി ടോക്കിയോബേയിലെ ഏഷ്യന്‍ കിച്ചണ്‍ ഡയറക്ടര്‍ രൂപ ജോര്‍ജ്ജ് എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.