• Breaking News

    ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതർ 60 ലക്ഷത്തിലേക്ക്; 93,420 മരണം, 24 മണിക്കൂറിനിടെ 85,362 പേർക്ക് രോ​ഗം

    Covid Row victims in India reach 60 lakh; 93,420 deaths, 85,362 illnesses in 24 hours , www.thekeralatimes.com

    ഇന്ത്യയിൽ കോവിഡ് രോ​ഗവ്യാപനം 60 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59,03,933 ആയി ഉയർന്നു.

    കോവിഡ് മരണനിരക്കും രാജ്യത്ത് ഉയരുകയാണ്. ദിവസേന ആയിരത്തിന് മുകളിൽ പേരാണ് കോവിഡ് മൂലം മരിച്ചത്. ഇന്നലെ മാത്രം 1089 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 93,420 ആയി ഉയർന്നു.

    കോവിഡ് വ്യാപനം രൂക്ഷമാവുമ്പോൾ രോ​ഗമുക്തി നിരക്ക് ഏറെ ആശ്വാസമാവുകയാണ്. 48,49,584 പേർ രോ​ഗമുക്തി നേടി. 9,60,969 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.

    രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ രോ​ഗബാധിരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 17,794 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. 13,00,757 പേർക്കാണ് സംസ്ഥാനത്ത് രോ​ഗബാധ സ്ഥിരീകരിച്ചത്. 34,761 പേർ കോവിഡ് ബാധമൂലം മരിച്ചു.

    ആന്ധ്രപ്രേദശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും കോവിഡ് വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കർണാടകയിൽ 8655 പേർക്കും ആന്ധ്രാപ്രദേശിൽ 7073 പേർക്കും തമിഴ്നാട്ടിൽ 5679 പേർ‌ക്കുമാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്.